Dear farmers of Kerala I am with you to help you. We can share our Inventions, Problems & Remedies, news etc. Visit My Web Site--> Click here
കർഷകർക്കുവേണ്ടി
ഈ പരസ്യം ഇന്ത്യൻ റബ്ബർബോർഡ് പ്രസിദ്ധീകരിക്കുന്ന 2006 ജൂൺ ലക്കം റബ്ബർ മാസികയിൽ ഫ്രണ്ട് കവറിന്റെ ഇന്നർ പേജിന്റെ മൂലയിൽ നിന്നും എടുത്തിട്ടുള്ളതാണ്. ഇതിന്റെ വലതുവശത്ത് ഒറ്റനോട്ടത്തിൽ വായിക്കുവാൻ പറ്റാത്ത രീതിയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
ഉത്തരവാദിത്വം: റൌണ്ടപ്പിന്റെ ഉപഭോഗം നിയന്ത്രണാതീതമായതിനാൽ ഇത് കൈകാര്യം ചെയ്യുമ്പോഴോ ഉപയോഗിക്കുമ്പോഴോ യാതൊരു കഷ്ടനഷ്ടങ്ങൾക്കും നിർമാതാക്കളോ വിതരണക്കാരോ ഉത്തവാദിയായിരിക്കുന്നതല്ല. (ര വിട്ടുകളഞ്ഞു)
ഈ പരസ്യത്തിന് റബ്ബർബോർഡിന് ഫീസുമാത്രമല്ല അംഗീകാരവും വേണം.
ഭൂമിയിൽ വളരുന്ന ഓരോ പുൽക്കൊടിയും ഔഷധഗുണങ്ങളുള്ളവയാണ്. പലതിന്റെയും ഔഷധഗുണങ്ങൾ നാളിതുവരെ തെളിയിക്കപ്പെട്ടിട്ടുപോലുമില്ലാത്തവയും ആണ്. അപ്രകാരമുള്ള ഔഷധങ്ങളെയാണ് വേരോടെ നശിപ്പിക്കുവാൻ ഉപദേശിക്കുന്നത്. അൽപ്പായുസുകളുള്ള പുൽക്കൊടികളും പ്രാണികളും ചീഞ്ഞളിഞ്ഞാണ് ജൈവസമ്പുഷ്ടമായ ഹ്യൂമസ് ഉണ്ടാകുന്നത്. അതിലാണ് കോടാനുകോടി ജീവാണുക്കൾ ഉള്ളതും. ജൈവ സമ്പുഷ്ടി വർദ്ധിക്കുന്നതോടൊപ്പം ജീവാണുക്കളുടെ അളവും കൂടുന്നു. മൃഗസംരക്ഷണത്തിന് പുൽക്കൊടികൾ അത്യന്താപേക്ഷികമാണ്. വനങ്ങളിൽ വളരുന്ന പല ഔഷധസസ്യങ്ങളും റബ്ബർ തോട്ടങ്ങളിൽ വളർത്തുവാനും കഴിയും. കൂടുതൽ ആദായം ആഗ്രഹിക്കുന്നുവെങ്കിൽ വളവും വെള്ളവും കൂടുതലായി നൽകിയാൽ ബയോഡീസൽ ഉണ്ടാക്കുവാനുതകുന്ന ജെട്രോഫാ എന്ന ചെടി ഇടവിളയായി കൃഷിചെയ്യുവാൻ കഴിയും.
കീണയിൽ കുളം മരണത്തിന്റെ വക്കിൽ
തിരുവനന്തപുരം ജില്ലയിൽ നെയാറ്റിൻകര താലൂക്കിലെ വിളവൂർക്കൽ എന്ന ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഏക കുളമാണ് ഈ ശോചനീയാവസ്ഥയിൽ കാണുന്നത്. ഇതിലെ ജലം ശുദ്ധീകരിച്ച് സംഭരിക്കുന്നതിലൂടെ ആ വർഡുമുഴുവൻ കിണറുകളിൽ ജലനിരപ്പ് പരിപാലിക്കുവാൻ കഴിയും.
മഴവെള്ളം സംഭരിക്കാം ഭൂഗർഭ ജലവിതാനം ഉയർത്താം
മാതൃഭൂമിയ്ക്ക് ആയിരമായിരമഭിവാദ്യങ്ങൾ. ഈ ഉദ്യമത്തിലേയ്ക്ക് ഒരു പ്രതിഫലവും കൂടാതെ എന്റെ സേവനം ഉറപ്പ്. കീണയിൽ കുളം ശുദ്ധീകരിക്കപ്പെടട്ടെ.
The dying cocunut trees in Thiruvananthapuram city a wonderful seen. The coconut from that tree will create new problems on health. Private hospitals are ready to receive the new patients to make money. On reading ptoblems of the above image Vissit: http://img5.imageshack.us/img5/5711/coconut1bg.gif
Thank you