Yahoo! 360° News | Beta Feedback
Start your own Yahoo! 360° page

sameeha

Top Page  |  Blog  |  Friends  |  Lists

Add

sameeha is not connected to you in Yahoo! 360°.

Last updated Sat Jul 29, 2006 Member since September 2005

where did we come from?and where r we going to? some of my works are in malayalam ,if u r not able to read please download the unicode font AnjaliOldLipi to read this....--> Click here Reply

1 - 5 of 9 First | < Prev | Next > | Last

sami's universe Full Post View | List View

simply everything...........well i guess u'll find out when u know more about me

അമേരിക്കനിസത്തെ എതിര്‍ക്കുന്നവരോട്......

ഇന്ന് മനുഷ്യനാവുക എന്നതിന്റെ അര്‍ത്ഥം ആധുനിക സാമ്രാജ്യത്വത്തിന്‍റെ അധികാരകേന്ദ്രമായി മാറിയ അമേരിക്കനിസത്തെ ധീരമായി നിരാകരിക്കുക
എന്നതാണെന്ന് വിശ്വസിക്കുന്നവര്‍ക്കു ചില ബോദ്ധ്യപ്പെടുത്തലുകള്‍ ആവശ്യമില്ലേ?നമ്മുടെ ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുന്ന അനീതികള്‍ക്കെതിരെ
നോക്കുകുത്തികളായ നമുക്ക് അമേരിക്കയെ കുറ്റം പറയാം;പക്ഷെ അമേരിക്കക്കാരെ പറയാനുള്ള അര്‍ഹതയുണ്ടോ? അനവധി വര്‍ഷങ്ങളായി
ജെയില്‍വാസമനുഭവിക്കുന്ന മ‍അ്ദനിയുടെ[കുറ്റക്കാരനാണോ അല്ലയോ എന്നറിയില്ല;ഇനി കുറ്റവിമുക്തനാണെങ്കില്‍ ഈ നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ക്കു പകരം
എന്ത് നല്‍കും??] കാര്യത്തില്‍ കര്‍മ്മത്തിലൊന്നും ചെയ്യാനാവാതെ അപഹാസ്യമായ സര്‍ക്കാരാണ് നമ്മെ ഭരിക്കുന്നത്...ഇതു മറന്നുകൂടാ...


അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ സ്വാതന്ത്ര്യമില്ലാത്ത ഒരു നിഃശബ്ദലോകത്ത്‌ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണെന്ന് വിശ്വസിക്കുന്നതെങ്കില്‍ നമ്മുടെ രാജ്യത്തെ ഒരു മാതൃകാരാജ്യമായി മാറ്റിയവതരിപ്പിക്കാനുള്ള നട്ടെല്ലാണ് നമുക്കുണ്ടാവേണ്ടത്.ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തിനു ലോകത്തെ സമാധാനത്തിലേക്കു
നയിക്കാന്‍ കഴിയുമെങ്കില്‍ അത് നടപ്പിലാക്കാന്‍ ചങ്കൂറ്റമുള്ള ഒരു നേതൃത്ത്വത്തെ തിരഞ്ഞെടുക്കാന്‍ കഴിയാത്തത് നമ്മുടെ തെറ്റായി അംഗീകരിക്കാതിരുന്നുകൂടാ...

ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്‍റെ പേരില്‍ സല്‍മാന്‍‌ റുശ്ദിയേയും,തസ്ലീമ നസ്രീനെയും പിന്തുണക്കുന്നവര്‍ ചിത്രകാരനായ ഹുസ്സൈനെ പിന്തുണക്കാതിരുന്നതെന്തുകൊണ്ട്?
ഈ വാര്‍ദ്ധക്യത്തില്‍ സ്വന്തം മണ്ണില്‍ തല ചായ്ക്കനനുവദിക്കാത്ത നമ്മുടെ ഭരണകൂടത്തെ എതിര്‍ത്തതിനു ശേഷം പോരെ,അമേരിക്കനിസത്തെ എതിര്‍ക്കുന്നത്?
പ്രമുഖരായ ഒരുവിധമെല്ലാവരും സാമ്രാജ്യത്ത്വത്തിന്‍റെ അന്ത്യം പ്രവചിച്ചു കഴിഞ്ഞെന്നിരിക്കേ,മരണവെപ്രാളത്തില്‍ കാണിക്കുന്ന ഗോഷ്ടികള്‍ക്ക് അമിതപ്രാധാന്യം നല്‍കിയാല്‍,രോഗശയ്യയില്‍ ഒരുപാട് കാലം ചിലവഴിക്കാനുള്ള സാധ്യതയുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ...ഇന്ന് അമേരിക്കനിസത്തെ എതിര്‍ക്കുന്നവര്‍ കാര്യമായി ചെയ്യുന്നതിതാണെന്ന് പറയാതെ വയ്യ...

ചെയ്യാത്ത തെറ്റുകള്ക്ക് ശിക്ഷിക്കപെടുന്ന ആര്‍ക്കും എതിര്‍ സമൂഹത്തോടുള്ള വിദ്വേഷം സ്വാഭാവികമാണ്...ആ വിദ്വേഷം വികാരത്തെക്കാള്‍,വിവേകത്തിനു പ്രാധാന്യം  നല്‍കിയിട്ടുള്ളതാണെങ്കില്‍ ക്രീയാത്മകമായ പരിഹാരത്തിന്‍റെ പരിവേഷമണിയാനുള്ള കരുത്തതിനുണ്ടാകും...മറിച്ചാണെങ്കില്‍ അത് സ്വന്തം നാശത്തിലായിരിക്കും കലാശിക്കുക...


“നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലം നിങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യും”
 

 

 


 

Tuesday July 25, 2006 - 07:30am (PDT) Permanent Link | 0 Comments
പറയാതിരിക്കാനിനി വയ്യ...........പറയാനോ,വയ്യ..........

 

[എനിക്ക് തോന്നിയ ചില കാര്യങ്ങള്‍..........ഒരു പക്ഷെ നിങ്ങളുടെയും ആത്മ സംഘര്‍ഷമാകാം]

 

 

എന്റേയും നിങ്ങളുടേയും ജീവിതത്തെ വളരെ ആഴത്തില്‍ ബാധിക്കുന്ന ഒരു വിഷയത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് പലരും വിശ്വസിക്കുന്ന ഒരഭിപ്രായത്തെ ഇത്ര അസഹിഷ്ണുതയോട്‌ കൂടി കാണേണ്ടതുണ്ടോ എന്നതാണ്‌....അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ സ്വാതന്ത്ര്യമില്ലാത്ത ഒരു നിഃശബ്ദലോകത്ത്‌ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണെന്ന് ഏറ്റവും നന്നായി നമ്മളൊക്കെ കേള്‍ക്കാറുള്ള അമേരിക്കക്കാരനില്‍ നിന്ന് ഇത്‌ കേള്‍ക്കാനുള്ള സന്‍മനസ്സ്‌ തീര്‍ച്ചയായും പ്രതീക്ഷിക്കാവുന്നതാണ്‌. അത്‌ താങ്കള്‍ക്കില്ലാതെ പോയി എന്നതിനാല്‍ അല്‍പം ചിലത്‌ പറയേണ്ടതുണ്ടെന്ന് തോന്നുന്നു.


"അമേരിക്ക, ഇന്നു നിന്റെ സ്വാതന്ത്ര്യം ഒരു പ്രതിമയാകുന്നു എന്ന്" 'സ്വാതന്ത്ര്യത്തിന്റെ പ്രതിമ'യെ നോക്കി ഏതോ ഒരു മനുഷ്യസ്നേഹി വിലപിച്ചിട്ടുണ്ടത്രെ. സ്വാതന്ത്ര്യത്തിന്റെ പറുദീസയെന്ന് സ്വയം വിശേഷിപ്പിക്കുമ്പോഴും മൌലികമായ വിയോജനങ്ങളെ എന്നും അസഹിഷ്ണുതയോടെ മാത്രം നോക്കിക്കാണാനേ ഇന്നു വരെ അമേരിക്കക്കാരന്‍ പരിശീലിച്ചിട്ടുള്ളൂ. തയ്സീര്‍ അല്ലൂനിയുടേയും സാമി അല്‍ഹാജിന്റേയും നീറുന്ന ജയില്‍വാസം കൊട്ടിഘോഷിക്കപ്പെടുന്ന മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലത്തില്‍ ഓരോ ജനാധിപത്യവാദിയുടേയും ഹൃദയം തറച്ചുപോകുന്നത്‌ അത്‌ കൊണ്ടാണ്‌. അധീശത്വ പ്രത്യയശാസ്ത്രം ചിട്ടപ്പെടുത്തിയ സാമാന്യബോധത്തിന്റെ വിധിതീര്‍പ്പുകളെ ജനാധിപത്യത്തിന്റേയും വിശാലമാനവികതയുടേയും ഭൂമികയില്‍ നിന്നുകൊണ്ട്‌ അതിശക്തമായി ആക്രമിച്ചു എന്നതായിരുന്നു അവര്‍ ചെയ്ത കുറ്റം. സമാന്യബോധത്തിന്റെ വെളിയിലേക്കിറങ്ങി വന്ന് വാര്‍ത്തകളേയും സംഭവങ്ങളേയും വിശകലനം ചെയ്യാന്‍ തുടങ്ങിയതോടെ അല്‍ജസീറയും അസ്വസ്ഥപ്പെടുത്തുന്ന ഭീകരകേന്ദ്രമായി മാറി!

 

 അമേരിക്കന്‍ രക്തത്തിലലിഞ്ഞു ചേര്‍ന്ന ഈ അസഹിഷ്ണുതയാണ്‌ സര്‍ഖാവിയെക്കുറിച്ച പോസ്റ്റ്‌ നീക്കം ചെയ്യുന്നതിനു പിന്നിലും പ്രവര്‍ത്തിച്ചതെന്ന് മനസ്സിലാവുന്നു. അമേരിക്കന്‍ വിരുദ്ധമായതെന്തും വര്‍ഗീയമെന്നും ഭീകരമെന്നും വിധിയെഴുതുന്ന ഒരു കാലത്ത്‌ അമേരിക്കക്കപ്പുറം മറ്റെന്ത്‌ ഭീകരത എന്ന് ചരിത്രത്തേയും വര്‍ത്തമാനത്തേയും നോക്കി അമര്‍ത്തിച്ചോദിക്കേണ്ടി വരികയാണ്‌. അധിനിവേശവും ഭീകരതയും ഒരു പോലെ കുറ്റകരമാണെന്ന സാമ്പ്രദായിക അമേരിക്കന്‍ വിമര്‍ശത്തിനപ്പുറം മുന്നോട്ട്‌ പോവാന്‍ ആരെയും അനുവദിക്കില്ലെന്ന് പറയുന്നത്‌ ഏത്‌ ജനാധിപത്യത്തിന്റെ വ്യകരണനിയമങ്ങളനുസരിച്ചാണ്‌?. കൊക്കോ കോളക്ക്‌ വേണ്ടി ജനറല്‍ മോട്ടോഴ്സിനാലുള്ള പെപ്സിയുടെ ജനാധിപത്യമാണ്‌ ഇവിടെ പുലരുന്നതെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.

 

അമേരിക്കന്‍ ബോംബേറ്റ്‌ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന, അമ്മയുടേയും പെങ്ങളുടെയും മാനം കണ്‍മുന്നില്‍ പിച്ചിച്ചീന്തപ്പെട്ട, ഏട്ടനും അച്ഛനും അബൂഗുറൈബില്‍ കഴിയുന്ന ഒരിറാഖി ബാലനായി ഞാന്‍ സ്വയം സങ്കല്‍പ്പിക്കുകയാണ്‌. അവന്റെ അസ്വസ്ഥതകളും വേദനകളുമാണ്‌ അമേരിക്കക്കെതിരായ രോഷമായും ആക്രോശമായും രൂപം മാറുന്നത്‌. ജീവിതത്തില്‍ ദുരന്തങ്ങളും ദുരന്തങ്ങളും മാത്രം അനുഭവിച്ചു കൊണ്ടിരിക്കുന്നവരുടെ രക്തസാക്ഷിയാക്രമണങ്ങളൂം സ്വയം പൊട്ടിത്തെറികളും ഭീകരതയായി ചിത്രീകരിക്കപ്പെടുമ്പോള്‍ ഏത്‌ മനുഷ്യനാണ്‌ ഞെട്ടാതിരിക്കാന്‍ കഴിയുക?! ജനാധിപത്യത്തിന്റെ ശ്മശാനങ്ങള്‍ കണ്ടമ്പരന്ന് നില്‍ക്കുന്നവരോട്‌ വായ പൂട്ടണമെന്നും പറയുന്നതപ്പടി കേട്ടുകൊണ്ടിരിക്കണമെന്നും പറയുന്നത്‌ ഏത്‌ നീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്‌?

 

ഇന്ന് മനുഷ്യനാവുക എന്നതിന്റെ അര്‍ഥം ആധുനിക സാമ്രാജ്യത്വത്തിന്റെ അധികാരകേന്ദ്രമായി മാറിയ അമേരിക്കനിസത്തെ ധീരമായി നിരാകരിക്കുക എന്നതാണെന്ന് മലയാളത്തിലെ പ്രമുഖനായ ഒരിടതുപക്ഷ ചിന്തകന്‍ പറഞ്ഞു വെചിട്ടുണ്ട്‌. അതിനപ്പുറം ഏറ്റവും മഹത്തായ സാംസ്കാരിക പ്രവര്‍ത്തനവും അമേരിക്കന്‍ വിരുദ്ധമായ രാഷ്ട്രീയവും ആശയരൂപങ്ങളും വികസിപ്പിച്ചെടുക്കുക എന്നതാണ്‌. പത്തോ പതിനഞ്ച്ചോ ലക്ഷം ഇറാഖികളും നാലോ അഞ്ചോ ലക്ഷം അഫ്ഘാനികളും അമേരിക്കന്‍ രൌദ്രതക്കു മുമ്പില്‍ പിടഞ്ഞു വീണു കഴിഞ്ഞിട്ടും, ഇറാനും കൊറിയയും ക്യൂബയും ദുരന്തങ്ങളും ദുരന്തങ്ങലും കാത്തിരിക്കുമ്പോഴും ചിരിച്ചുകൊണ്ടേയിരിക്കണമെന്ന് പറയാന്‍ ആരാണ്‌ നിങ്ങള്‍ക്കധികാരം തന്നത്‌? "ചിരിക്കുന്നവര്‍ ഭയങ്കരമായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളൂ" എന്നതാണല്ലോ

 

സ്ഥിത വ്യവസ്ഥക്ക്‌ ചൂട്ടുകത്തിക്കുക എന്നതല്ല, ആധിപത്യത്തിന്റെ ചോര മണക്കുന്ന ഇടവഴികളില്‍ കലാപത്തിന്റെ ഇടിമുഴക്കം സൃഷ്ടിക്കുക എന്നതാണ്‌ ചരിത്രത്തെ മുന്നോട്ട്‌ നയിക്കാന്‍ ബാധ്യതപ്പെട്ടിരിക്കുന്ന ഓരോ മനുഷ്യന്റേയും ജോലി എന്ന് ശരിയായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്‌. ഇന്നത്തെ വിജയികള്‍ എന്നത്തേയും വിജയികളാണെന്ന ഇമ്പീരിയലിസ്റ്റ്‌ ശുഭപ്രതീക്ഷ വെച്ചു പുലര്‍ത്തുന്നവര്‍ ചരിത്രത്തില്‍, ഭാവി ബദല്‍ജീവിതത്തിന്റെ നട്ടുച്ചകളില്‍ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും.

 

അമേരിക്ക, ഇന്നു നിന്റെ സ്വാതന്ത്ര്യം ഒരു പ്രതിമയാകുന്നു!

അമേരിക്ക, ഇന്നു നിന്റെ സ്വാതന്ത്ര്യം ഒരു പ്രതിമയാകുന്നു!

അമേരിക്ക, ഇന്നു നിന്റെ സ്വാതന്ത്ര്യം ഒരു പ്രതിമയാകുന്നു!

Tuesday July 18, 2006 - 09:55pm (PDT) Permanent Link | 1 Comment
Entry for June 18, 2006

സര്‍ഖാവിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍....

ഇന്നലെ എല്ലാ ചാനലുകളുടെയും പ്രധാന വാര്‍ത്ത സര്‍ഖാവിയുടെ മരണമായിരുന്നു...
ഒരു ചനലിന്‍റെ റിപ്പോര്‍ട്ട്‌ ഇങ്ങനെ...
'
ഒസാമ ബിന്‍ ലാദനുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ഒരു ഭീകരനാണ്‌ സര്‍ഖാവിയെന്നാണ്‌ സി.ഐ.ഏയുടെ 'നിഗമനം'.ജോര്‍ദ്ദാനില്‍ നിന്നഫ്ഗാനിസ്ഥനിലെത്തിയതിനു ശേഷം സൊവിയറ്റ്‌ യുന്യനെതിരായിരുന്നു സര്‍ഖാവിയുടെ 'ജിഹാദീ' പ്രവര്‍ത്തനത്തിന്‍റെ തുടക്കം......'

'ഇസ്ലാംമതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ജിഹാദ്‌ നിര്‍ബന്ധമാണ്‌'

ഇത്രയുമായിക്കഴിഞ്ഞാല്‍ ഈ മതത്തില്‍പ്പെട്ടവരൊക്കെ തീവ്രവാദികളായി...ഒരു പക്ഷെ ജിഹാദ്‌ എന്ന പദത്തിനേക്കാള്‍ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു പദം ലോകത്തുണ്ടാവില്ല...

യഥാര്‍ത്ഥത്തില്‍ എന്താണ്‌ ജിഹാദ്‌? ഭാഷാര്‍ത്ഥം 'സമരം' എന്നണ്‌...പിന്നെയെങ്ങനേയാണ്‌ അത്‌ യുദ്ധത്തിന്‍റെ പര്യായപദമായി മാറിയത്‌? ചോദ്യമടക്കം എല്ലാ ചോദ്യങ്ങളുടേയും ഉത്തരം വായനക്കാര്‍ക്ക്‌ ചിന്തിക്കാനായി വിട്ടുതന്നിരിക്കുന്നു...

സി.ഐ.ഏയുടെ 'നിഗമനത്തിന്‍റെ' അടിസ്ഥനത്തില്‍മാത്രം ഒരാളുടെ തലയ്ക്ക്‌ രണ്ട്‌കോടി അമ്പതിനായിരം ഡോളര്‍ പ്രഖ്യാപിക്കുന്നത്‌ ശരിയാണോ?

ലോകത്ത്‌ നടക്കുന്ന എല്ലാ ഭീകരതയുടെയും ഉത്തരവാദിത്ത്വം അതുചെയ്യുന്നവര്‍ക്കല്ലേ? അതുമായി വിദൂരബന്ധമില്ലാത്തവരും എന്തുകൊണ്ട്‌ ശിക്ഷിക്കപ്പെടുന്നു?...

സമുദായത്തില്‍ ജനിച്ചു എന്ന കുറ്റത്തിനു ശിക്ഷിക്കപ്പെടുന്നവരുടെ കണക്കെടുക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ?

ബിന്‍ ലാദിന്‍ ഒരു കമ്പ്യുട്ടര്‍ ക്രിയേറ്റഡ്‌ ക്രിമിനലാണെന്ന് പറഞ്ഞ്‌ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായ മുന്‍ സി.ഐ.ഏ തലവനെക്കുറിച്ചധികമാരും പറയത്തതെന്തുകൊണ്ട്‌?

സദ്ദാമിനെ വിചാരണ ചെയ്യാന്‍ അമേരിക്കയ്ക്ക്‌ അധികാരമുണ്ടോ?

സപ്റ്റംബര്‍ 11 ഭീകരാക്രമണം; ഒരു ചോദ്യം:നോ ഫ്ലൈയിംഗ്‌ സോണിലേക്ക്‌ പറന്ന വീമാനങ്ങള്‍ക്കെതിരെ automatic missile launcher എന്തുകൊണ്ട്‌ പ്രവര്‍ത്തിച്ചില്ല?

ആരാണ്‌ ലോകത്തെ നരകമാക്കുന്നത്‌?അവര്‍ക്കെതിരെ എന്തൊക്കെ നമുക്ക്‌ ചെയ്യാനാവും?

പിന്‍കുറിപ്പ്‌:പ്രവാചകനെ നിന്ദിച്ച്‌ രചിച്ച കാര്‍ട്ടുണുകള്‍ക്കെതിരെ രംഗത്തുവരാന്‍ മുസ്ലിംകളല്ലാതെ വേറെയാരുമുണ്ടായില്ല...ഡാവിഞ്ചി കോഡ്‌ ക്രിസ്തീയവിശ്വാസത്തെ വ്രണപ്പെടുത്തുന്നു,അതിനെതിരെ പ്രതികരിക്കാന്‍ ആ വിഭാഗം മാത്രം....ഇതാണോ മതസഹിഷ്ണുത ???

Sunday June 18, 2006 - 09:34am (PDT) Permanent Link | 3 Comments
Entry for June 16, 2006

To u...my dear friend...

[I'll never be a trouble in u'r life...but my feelings seems to outflow...afterall ,i know u'll never read this]

U r the exquisite creation of gracious god…your mystic beauty…mellifluous voice…charming face…sparkling eyes… cascading hair... has made me absolutely crazy about you…u have been a special and indispensable part of my life from the fortunate moment I saw u...Leonardo da Vinci could rightly have dexterously portrayed u’r delightful and magnificent beauty in his masterpiece rather than Mona Lisa...
When we first met, the spirits were high and the heart was willing everything and the world seemed nice. When I was near u…watching u… time seemed to fly and the moment I was apart ,my mind began to anticipate the next moment I can be near u….dream about sharing my inner feelings with u …u r too great and too big for me or my feelings…
Each moment seemed like forever when I was near u and my love for u is growing stronger…
Ur loving nature made a spring of all my moods…the way u caught my eye and smiled for no apparent reason…the way just being with u is my greatest happiness...
Distance may make us apart
But never in my heart
We may never see each other
But our hearts will always beat together
Everyday I restlessly strive to catch a glorious glimpse of u for a sensitive and compassionate eye coupled meeting
with a strong intellectual curiosity and exceptional elegance
You are so near………yet so far…………..


[My heartbeats about him…hope that u will pray for me to meet him sooner or later …share my feelings…..and.....be together in the world of fantasies...................]
Friday June 16, 2006 - 06:34am (PDT) Permanent Link | 0 Comments
Entry for June 16, 2006
MY FEELINGS…..

I want to kill the feelings of my heart
Oh! What a burden it is….
Heartless if I am...
How free I‘d be…
Without wishes; without thoughts
I won’t long for love
I won’t yearn for joy
And free I’ll be
But truth remains I’m a human
I can’t kill my feelings for long
I want to love and be loved
Leave me alone
To feed those feelings
Those of my poor heart
Friday June 16, 2006 - 06:20am (PDT) Permanent Link | 0 Comments
1 - 5 of 9 First | < Prev | Next > | Last